25 February, 2015

നവോത്ഥാന പൈതൃകം മറക്കുന്നത് സാംസ്‌കാരിക അപചയം സൃഷ്ടിക്കും-പുന്നല ശ്രീകുമാര്‍

കോതമംഗലം:ആധുനിക കേരളത്തിന്റെ അടിത്തറ നവോത്ഥാന പൈതൃകമാണ്. ഇത് മറന്നു കൊണ്ടുള്ള സാമൂഹിക മാറ്റങ്ങള്‍ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കുമെന്ന് കെ.പി.എം.എസ്.സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു.കെ.പി.എം.എസ് കോതമംഗലം താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനത്തിന്റെ സമാപനം കുറിച്ചു കൊണ്ട് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമൂഹത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളും വ്യക്തികളും സൃഷ്ടിച്ച സാമൂഹ്യ വിപ്ലവത്തെ വളച്ചൊടിക്കുന്നത് സാംസ്‌കാരിക ജീര്‍ണതയ്ക്ക് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതിനെതിരെ സാമൂഹ്യ-പുരോഗമന പ്രസ്ഥാനങ്ങളുടെ ഐക്യനിര ഉയരണമെന്ന് പുന്നല ശ്രീകുമാര്‍ ആഹ്വാനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.എം.കുഞ്ഞുമോന്‍ അധ്യക്ഷനായി.ടി.യു.കുരുവിള എം.എല്‍.എ. വിശിഷ്ടാതിഥിയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ കെ.പി.ബാബു,പ്രതിപക്ഷ നേതാവ് കെ.വി.തോമസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഐ.ജേക്കബ്,എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് വി.ഗോപാലകൃഷ്ണന്‍ നായര്‍,എസ്.എന്‍.ഡി.പി.യോഗം യൂണിയന്‍ പ്രസിഡന്റ് അജി നാരായണന്‍,ബി.ജെ.പി.സംസ്ഥാന സമിതിയംഗം പി..പി.സജീവ്,കെ.കെ.സോമസുന്ദരന്‍,പി.എ.കുട്ടപ്പന്‍,പി.ടി.സജി,വി.വി.ചോതി,പി.എസ്.സനില്‍,സതി ചെല്ലപ്പന്‍,മനീഷ് വിജയന്‍,ഓമന ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു.യൂണിയന്‍ സെക്രട്ടറി വി.എസ്.സുരേഷ് സ്വാഗതം പറഞ്ഞു.സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രകടനവും ഉണ്ടായിരുന്നു.

No comments:

Post a Comment