25 October, 2015

പെരിനാട് വിപ്ലവത്തിൻറ്റെ 100-)o വാർഷികം -പത്രവാർത്തകളിലൂടെ

പെരിനാട് വിപ്ലവത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിയും മഹിളകളുടെ ശക്തി വിളിച്ചോതിയും പതിനായിരങ്ങള്‍ പങ്കെടുത്ത സാംസ്‌കാരിക ഘോഷയാത്ര കൊല്ലത്തിന് ചരിത്രമായി.കേരള പുലയര്‍ മഹിളാ ഫെഡറേഷന്റെ രജതജൂബിലി സമ്മേളനത്തോടനുബന്ധിച്ച് നഗരത്തില്‍ ശനിയാഴ്ച വൈകിട്ട് നടന്ന ഘോഷയാത്ര, സ്ത്രീശക്തി മാത്രമല്ല പുലയര്‍ സമുദായത്തിന്റെ കരുത്തും കാട്ടിത്തരുകയായിരുന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും എഴുതിത്തള്ളാനാവാത്ത സംഘടിത ശക്തിയാണ് തങ്ങളെന്ന് പ്രകടമാക്കിയും മുദ്രാവാക്യങ്ങളിലൂടെ ഓര്‍മ്മിപ്പിച്ചും നീങ്ങിയ ഘോഷയാത്ര, പീരങ്കിമൈതാനത്തെ അയ്യങ്കാളി പ്രതിമയ്ക്കടുത്ത് ഒരുക്കിയ സമ്മേളന വേദിയിലെത്താന്‍ മണിക്കൂറുകളെടുത്തു.
കസവുസാരിയും പച്ച ബ്ലൗസുമിട്ട വനിതകള്‍ പതാകയും മുത്തുക്കുടയുമേന്തി ഇരുനിരകളിലായി ചിട്ടയായി നീങ്ങിത്തുടങ്ങിയത് ആശ്രാമം മൈതാനത്തുനിന്നായിരുന്നു. രാവിലെ മുതല്‍ വനിതാ പ്രവര്‍ത്തകര്‍ ആശ്രാമം മൈതാനത്തേക്ക് എത്താന്‍ തുടങ്ങിയിരുന്നു.
മുന്‍നിരയില്‍ ബാനറിന് പിന്നിലായി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നേതാക്കള്‍ നീങ്ങി. തൊട്ടുപിന്നാലെ അണികളായ പതിനായിരങ്ങളും. ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയ അവര്‍ പതിവ് പ്രകടനക്കാരില്‍നിന്ന് വേറിട്ടുനിന്നു. സംസ്ഥാന പ്രസിഡന്റ് കെ.കെ.വിനോമ, ജനറല്‍ സെക്രട്ടറി സുനന്ദരാജന്‍, ട്രഷറര്‍ വിമല ടി.ശശി, അസിസ്റ്റന്റ് സെക്രട്ടറി സുലത തുടങ്ങിയവര്‍ നയിച്ചു.
ചിന്നക്കട മേല്‍പ്പാലം വഴി പ്രവര്‍ത്തകര്‍ പീരങ്കി മൈതാനത്ത് എത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. അവര്‍ണപക്ഷ സ്ത്രീ സമൂഹത്തിന്റെ മോചനത്തിനും ശാക്തീകരണത്തിനും പോരാട്ടങ്ങള്‍ക്കുമുള്ള കര്‍മ്മ പദ്ധതികളിലൂടെ നീങ്ങുന്ന പുലയര്‍ മഹിളാ ഫെഡറേഷന്‍, പെരിനാട് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്നതിന്റെകൂടി ഭാഗമായാണ് ഘോഷയാത്രയും സമ്മേളനവും നടത്തിയത്.

അയ്യങ്കാളിയുടെ ജീവിതവും ദളിതര്‍ക്കുവേണ്ടി നയിച്ച വിപ്ലവങ്ങളും എല്ലായിടത്തും എഴുതിച്ചേര്‍ക്കപ്പെടേണ്ടവയാണെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഇന്ത്യയുടെ ചരിത്രം ഒരുപാട് തവണ വായിച്ചെങ്കിലും പെരിനാട് വിപ്ലവത്തിന്റെയും അയ്യങ്കാളിയുടെയും മാഹാത്മ്യം പങ്കുവയ്ക്കാനോ അതില്‍ പങ്കെടുത്ത ഒരു വനിതയെക്കുറിച്ചുപോലും അറിയാനോ കഴിയുന്നില്ല എന്നത് വിഷമകരമാണ്. അതിനാല്‍ ഇത്രയും പാരമ്പര്യം അവകാശപ്പെടാനുള്ള പെരിനാട് വിപ്ലവത്തെക്കുറിച്ചും മറ്റ് ദളിത് മുന്നേറ്റങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രമിക്കണം. കേരള പുലയര്‍ മഹിളാ ഫെഡറേഷന്റെ രജതജൂബിലി സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം പീരങ്കി മൈതാനത്ത് സംഘടിപ്പിച്ച പെരിനാട് വിപ്ലൂവത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
രാജ്യത്ത് ജാതീയമായ അടിച്ചമര്‍ത്തലുകള്‍ ഇന്നും തുടരുന്നു. അതിനുദാഹരണമാണ് ദളിതരായ പിഞ്ചുകുഞ്ഞുങ്ങള്‍ തീപ്പൊള്ളലേറ്റ് മരിച്ചത്. ഒരു സ്ത്രീ സാമൂഹികമായി അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ഒരു ദളിത് സ്ത്രീ സാമൂഹികമായും ജാതീയമായും അടിച്ചമര്‍ത്തപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഒരേ കിണറില്‍നിന്ന് വെള്ളമെടുക്കാന്‍ സാധിക്കാത്ത ദളിത് സഹോദരങ്ങള്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ജീവിക്കുന്നുണ്ട്. പല സ്ഥലത്തും ഇവര്‍ ഭൂരഹിതരുമാണ്. ഭൂവുടമകളെന്നും തൊഴിലാളികളെന്നുമുള്ള വ്യത്യാസവും നിലനില്‍ക്കുന്ന സാമ്പത്തിക വ്യവസ്ഥകളിലുമെല്ലാം മാറ്റം വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ദളിതര്‍ക്ക് അവഗണനയുണ്ടാകുമ്പോള്‍ ഞങ്ങള്‍ എന്തുചെയ്യണമെന്ന് ചോദിക്കുന്ന അധികാരികളാണ് കേന്ദ്രത്തിലിരിക്കുന്നത്. അത്തരക്കാരെ അധികാരത്തില്‍നിന്ന് പുറത്താക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലായിടത്തും സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാല്‍ സംവരണം സ്വകാര്യമേഖലയില്‍ക്കൂടി വ്യാപിപ്പിക്കാനാണ് ആവശ്യപ്പെടുന്നതെന്നും വൃന്ദ പറഞ്ഞു.
ഭരണഘടന ഒരു വിഭാഗത്തിന് മാത്രമായല്ല അവകാശങ്ങള്‍ നല്‍കിയിട്ടുള്ളതെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനിരാജ പറഞ്ഞു. അത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഓരോ പൗരനും നല്‍കുന്നുണ്ട്. ഒരു ദളിത് കുടുംബത്തെ കിരാതമായി കൊന്നതിനുപിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും അത് തിരിച്ചറിയാന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്നും അവര്‍ പറഞ്ഞു.
കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എന്‍.ബാലഗോപാല്‍ എം.പി., കെ.പി.എം.എഫ്. സംസ്ഥാന പ്രസിഡന്റ് കെ.കെ.വിനോമ, സെക്രട്ടറി സുനന്ദ രാജന്‍, ട്രഷറര്‍ വിമല ടി.ശശി, അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.

അയ്യങ്കാളിയുടെ ജീവിതം പാഠ്യവിഷയമാക്കണം-വൃന്ദ കാരാട്ട്‌

കൊല്ലം: അയ്യങ്കാളിയുടെ ജീവിതവും ദളിതര്‍ക്കുവേണ്ടി നയിച്ച വിപ്ലവങ്ങളും എല്ലായിടത്തും എഴുതിച്ചേര്‍ക്കപ്പെടേണ്ടവയാണെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഇന്ത്യയുടെ ചരിത്രം ഒരുപാട് തവണ വായിച്ചെങ്കിലും പെരിനാട് വിപ്ലവത്തിന്റെയും അയ്യങ്കാളിയുടെയും മാഹാത്മ്യം പങ്കുവയ്ക്കാനോ അതില്‍ പങ്കെടുത്ത ഒരു വനിതയെക്കുറിച്ചുപോലും അറിയാനോ കഴിയുന്നില്ല എന്നത് വിഷമകരമാണ്. അതിനാല്‍ ഇത്രയും പാരമ്പര്യം അവകാശപ്പെടാനുള്ള പെരിനാട് വിപ്ലവത്തെക്കുറിച്ചും മറ്റ് ദളിത് മുന്നേറ്റങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രമിക്കണം. കേരള പുലയര്‍ മഹിളാ ഫെഡറേഷന്റെ രജതജൂബിലി സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം പീരങ്കി മൈതാനത്ത് സംഘടിപ്പിച്ച പെരിനാട് വിപ്ലൂവത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
രാജ്യത്ത് ജാതീയമായ അടിച്ചമര്‍ത്തലുകള്‍ ഇന്നും തുടരുന്നു. അതിനുദാഹരണമാണ് ദളിതരായ പിഞ്ചുകുഞ്ഞുങ്ങള്‍ തീപ്പൊള്ളലേറ്റ് മരിച്ചത്. ഒരു സ്ത്രീ സാമൂഹികമായി അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ഒരു ദളിത് സ്ത്രീ സാമൂഹികമായും ജാതീയമായും അടിച്ചമര്‍ത്തപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഒരേ കിണറില്‍നിന്ന് വെള്ളമെടുക്കാന്‍ സാധിക്കാത്ത ദളിത് സഹോദരങ്ങള്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ജീവിക്കുന്നുണ്ട്. പല സ്ഥലത്തും ഇവര്‍ ഭൂരഹിതരുമാണ്. ഭൂവുടമകളെന്നും തൊഴിലാളികളെന്നുമുള്ള വ്യത്യാസവും നിലനില്‍ക്കുന്ന സാമ്പത്തിക വ്യവസ്ഥകളിലുമെല്ലാം മാറ്റം വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ദളിതര്‍ക്ക് അവഗണനയുണ്ടാകുമ്പോള്‍ ഞങ്ങള്‍ എന്തുചെയ്യണമെന്ന് ചോദിക്കുന്ന അധികാരികളാണ് കേന്ദ്രത്തിലിരിക്കുന്നത്. അത്തരക്കാരെ അധികാരത്തില്‍നിന്ന് പുറത്താക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലായിടത്തും സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാല്‍ സംവരണം സ്വകാര്യമേഖലയില്‍ക്കൂടി വ്യാപിപ്പിക്കാനാണ് ആവശ്യപ്പെടുന്നതെന്നും വൃന്ദ പറഞ്ഞു.
ഭരണഘടന ഒരു വിഭാഗത്തിന് മാത്രമായല്ല അവകാശങ്ങള്‍ നല്‍കിയിട്ടുള്ളതെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനിരാജ പറഞ്ഞു. അത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഓരോ പൗരനും നല്‍കുന്നുണ്ട്. ഒരു ദളിത് കുടുംബത്തെ കിരാതമായി കൊന്നതിനുപിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും അത് തിരിച്ചറിയാന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്നും അവര്‍ പറഞ്ഞു.
കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എന്‍.ബാലഗോപാല്‍ എം.പി., കെ.പി.എം.എഫ്. സംസ്ഥാന പ്രസിഡന്റ് കെ.കെ.വിനോമ, സെക്രട്ടറി സുനന്ദ രാജന്‍, ട്രഷറര്‍ വിമല ടി.ശശി, അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.

വിപ്ലവസ്മരണയില്‍ പെണ്‍കരുത്തറിയിച്ച് കെ.പി.എം.എഫ്. ഘോഷയാത്ര

കൊല്ലം: പെരിനാട് വിപ്ലവത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിയും മഹിളകളുടെ ശക്തി വിളിച്ചോതിയും പതിനായിരങ്ങള്‍ പങ്കെടുത്ത സാംസ്‌കാരിക ഘോഷയാത്ര കൊല്ലത്തിന് ചരിത്രമായി.കേരള പുലയര്‍ മഹിളാ ഫെഡറേഷന്റെ രജതജൂബിലി സമ്മേളനത്തോടനുബന്ധിച്ച് നഗരത്തില്‍ ശനിയാഴ്ച വൈകിട്ട് നടന്ന ഘോഷയാത്ര, സ്ത്രീശക്തി മാത്രമല്ല പുലയര്‍ സമുദായത്തിന്റെ കരുത്തും കാട്ടിത്തരുകയായിരുന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും എഴുതിത്തള്ളാനാവാത്ത സംഘടിത ശക്തിയാണ് തങ്ങളെന്ന് പ്രകടമാക്കിയും മുദ്രാവാക്യങ്ങളിലൂടെ ഓര്‍മ്മിപ്പിച്ചും നീങ്ങിയ ഘോഷയാത്ര, പീരങ്കിമൈതാനത്തെ അയ്യങ്കാളി പ്രതിമയ്ക്കടുത്ത് ഒരുക്കിയ സമ്മേളന വേദിയിലെത്താന്‍ മണിക്കൂറുകളെടുത്തു.
കസവുസാരിയും പച്ച ബ്ലൗസുമിട്ട വനിതകള്‍ പതാകയും മുത്തുക്കുടയുമേന്തി ഇരുനിരകളിലായി ചിട്ടയായി നീങ്ങിത്തുടങ്ങിയത് ആശ്രാമം മൈതാനത്തുനിന്നായിരുന്നു. രാവിലെ മുതല്‍ വനിതാ പ്രവര്‍ത്തകര്‍ ആശ്രാമം മൈതാനത്തേക്ക് എത്താന്‍ തുടങ്ങിയിരുന്നു.
മുന്‍നിരയില്‍ ബാനറിന് പിന്നിലായി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നേതാക്കള്‍ നീങ്ങി. തൊട്ടുപിന്നാലെ അണികളായ പതിനായിരങ്ങളും. ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയ അവര്‍ പതിവ് പ്രകടനക്കാരില്‍നിന്ന് വേറിട്ടുനിന്നു. സംസ്ഥാന പ്രസിഡന്റ് കെ.കെ.വിനോമ, ജനറല്‍ സെക്രട്ടറി സുനന്ദരാജന്‍, ട്രഷറര്‍ വിമല ടി.ശശി, അസിസ്റ്റന്റ് സെക്രട്ടറി സുലത തുടങ്ങിയവര്‍ നയിച്ചു.
ചിന്നക്കട മേല്‍പ്പാലം വഴി പ്രവര്‍ത്തകര്‍ പീരങ്കി മൈതാനത്ത് എത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. അവര്‍ണപക്ഷ സ്ത്രീ സമൂഹത്തിന്റെ മോചനത്തിനും ശാക്തീകരണത്തിനും പോരാട്ടങ്ങള്‍ക്കുമുള്ള കര്‍മ്മ പദ്ധതികളിലൂടെ നീങ്ങുന്ന പുലയര്‍ മഹിളാ ഫെഡറേഷന്‍, പെരിനാട് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്നതിന്റെകൂടി ഭാഗമായാണ് ഘോഷയാത്രയും സമ്മേളനവും നടത്തിയത്.

23 October, 2015

നവോത്ഥാന മൂല്യങ്ങള്‍ ഇല്ലായ്‌മ ചെയ്യാനുള്ള നീക്കം ചെറുക്കും: പുന്നല ശ്രീകുമാര്‍

കൊല്ലം: ഉച്ചനീചത്വങ്ങള്‍ക്കും ഫ്യൂഡലിസത്തിനും എതിരായുള്ള പോരാട്ടങ്ങളാണ്‌ ഇന്നത്തെ സമൂഹസൃഷ്‌ടിക്കു കാരണമായിട്ടുള്ളത്‌. ഭൗതിക നേട്ടങ്ങള്‍ക്കുവേണ്ടി നവോത്ഥാന മൂല്യങ്ങളെ ഇല്ലായ്‌മ ചെയ്യാനുള്ള നീക്കം ചെറുക്കുമെന്ന്‌ കെ.പി.എം.എസ്‌. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍ സില്‍വര്‍ ജൂബിലി സമ്മേളനം സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തു വര്‍ധിച്ചുവരുന്ന ദലിത്‌-സ്‌ത്രീ പീഡനങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും ഇതിനായി നവോത്ഥാന പൈതൃകമുള്ള പ്രസ്‌ഥാനങ്ങളുടെ ഐക്യനിര രൂപപ്പെടേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി.എം.എഫ്‌. സംസ്‌ഥാന പ്രസിഡന്റ്‌ കെ.കെ. വിനോമ്മ അധ്യക്ഷത വഹിച്ചു. കെ.പി.എം.എസ്‌. ജനറല്‍ സെക്രട്ടറി ബൈജു കലാശാല മുഖ്യപ്രഭാഷണം നടത്തി. സഭാനേതാക്കളായ പി.കെ. രജന്‍, പി. ശ്രീധരന്‍, എല്‍. രമേശന്‍, കെ.ടി. ധര്‍മരാജന്‍, സുനന്ദാരാജന്‍, വിമല ടി. ശശി എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തോടനുബന്ധിച്ചുള്ള പെരിനാട്‌ വിപ്ലവ ശതാബ്‌ദി ആഘോഷം ഇന്നു വൈകിട്ട്‌ കൊല്ലം പീരങ്കി മൈതാനത്ത്‌ സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്‌ ഉദ്‌ഘാടനം ചെയ്യും. ആനീരാജ, ഷാനിമോള്‍ ഉസ്‌മാന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

22 October, 2015

കെ.പി.എം.എഫ് സിൽവർ ജൂബിലി സമ്മേളനം

കൊല്ലം: കേരള പുലയർ മഹിളാ ഫെഡറേഷൻ( കെ.പി.എം.എഫ്) സിൽവർ ജൂബിലി സമ്മേളനവും പെരിനാട് വിപ്ളവത്തിന്റെ നൂറാം വാർഷിക ആചരണവും ഇന്ന് (ഒക്:23) ആരംഭിക്കും. രാവിലെ 10ന് കൊല്ലം ടൗൺ ഹാളിൽ കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. വിവിധ ജില്കളിൽ നിന്നായി 1100 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
പെരിനാട് വിപ്ളവ സ്മരണകളുമായി 24ന് വൈകിട്ട് കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന്  സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. അഞ്ചിന് പീരങ്കി മൈതാനിയിൽ നടക്കുന്ന സമ്മേളനം സി.പി.എം പി.ബി അംഗം വൃന്ദാകാരാട്ട് ഉദ്ഘാടനം ചെയ്യും. കെ.പി.എം.എഫ് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിനോമ അദ്ധ്യക്ഷത വഹിക്കും. സിപിഐ നേതാവ് ആനിരാജ, എ.ഐ.സി.സി മുൻ സെക്രട്ടറി ഷാനിമോൾ ഉസ്മാൻ, കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് പി.കെ.രാജൻ എന്നിവർ പ്രസംഗിക്കും. ഘോഷയാത്രയിൽ അമ്പതിനായിരം പ്രവർത്തകർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ വി.ശ്രീധരൻ, കെ.പി.എം.എസ് ജില്ലാ സെക്രട്ടറി കെ.സത്യാനന്ദൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

KPMF Silver Jubilee Sammelanam

Flex Board

19 October, 2015

KPMF സിൽവർ ജൂബിലി സമ്മേളനവും പെരിനാട് വിപ്ലവത്തിൻറ്റെ 100-)o വാർഷികവും കൊല്ലത്ത്

കേരള പുലയർ മഹിള ഫെഡറേഷൻ സിൽവർ ജൂബിലി സമ്മേളനവും പെരിനാട് വിപ്ലവത്തിൻറ്റെ 100-)o വാർഷികവും കൊല്ലത്ത് 2015 ഒക്ടോബർ 23,24 തിയതികളിൽ.

13 October, 2015

ആനുകൂല്യം പറ്റിയവരും സാമ്പത്തികസംവരണത്തെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം പോകുന്നത് തെറ്റ്- പുന്നല ശ്രീകുമാര്‍

കോട്ടയം: ജാതി സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റിയവരും സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം പോകുന്നതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍. സംഘടനയുടെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.എന്‍.ഡി.പി. നേതൃത്വത്തില്‍ രൂപവല്‍ക്കരിക്കാന്‍ പോകുന്ന രാഷ്ട്രീയപാര്‍ട്ടി ചാപിള്ളയാകും. ഭൗതികനേട്ടങ്ങള്‍ക്കായി ചിലര്‍ നവോത്ഥാനമൂല്യങ്ങള്‍ ബലികഴിക്കാന്‍ ശ്രമിക്കുകയാണ്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നാണ് ചിലര്‍ പറയുന്നത്. പുതിയ നീക്കങ്ങള്‍ക്കൊണ്ട് ഈ രണ്ടു കൂട്ടര്‍ക്കും ഗുണമുണ്ടാകുമെന്ന് തോന്നുന്നില്ല. അപഥസഞ്ചാരം നടത്തുന്ന ചില പട്ടികജാതി സംഘടനകളും സംവരണത്തെ എതിര്‍ക്കുന്ന രാഷ്ടീയചേരിയിലുണ്ടെന്നത് ഖേദകരമാണ്.
കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യമാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. രാജ്യത്തിന്റെ പൊതുസ്വത്ത് ചിലര്‍ക്കായി തീറെഴുതുന്നു. വിഴിഞ്ഞം പദ്ധതികളില്‍ ഉള്‍പ്പെടെ ഇതാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ സംവരണവും വേണ്ടെന്നു പറയുന്നത് അടിസ്ഥാന ജനവിഭാഗങ്ങളെ വീണ്ടും ഇരുട്ടിലേക്ക് തള്ളിവിടാനേ ഇടയാക്കൂ.
രാജ്യത്ത് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ക്ഷയിക്കുകയാണ്. അതിനാല്‍ കെ.പി.എം.എസ്. കേന്ദ്രീകൃത രാഷ്ട്രീയനിലപാട് പ്രഖ്യാപിക്കുന്നില്ല. പ്രാദേശികമായ പ്രത്യേകതകള്‍ക്കനുസരിച്ച് പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയപാര്‍ട്ടികളെ പിന്തുണയ്ക്കാം.
സംസ്ഥാന പ്രസിഡന്റ് പി.കെ.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി ബൈജു കലാശാല പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഖജാന്‍ജി എല്‍.രമേശന്‍, വി.ശ്രീധരന്‍, പി.ജനാര്‍ദനന്‍, പി.സജീവ്കുമാര്‍, ടി.എസ്.സജികുമാര്‍, ടി.എ.വേണു, അഡ്വ. എ.സനീഷ് കുമാര്‍, സാബു കരിശ്ശേരി, കെ.ടി.ധര്‍മ്മരാജന്‍, അജിത് കല്ലറ തുടങ്ങിയവര്‍ സംസാരിച്ചു.