29 November, 2015

ദളിത്പീഡനത്തിലും സംവരണം അട്ടിമറിക്കുന്നതിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിസ്സംഗത -കെ.പി.എം.എസ്.

അമ്പലപ്പുഴ: രാജ്യത്ത് ദളിത്വിഭാഗങ്ങള്‍ക്കു നേരെ നടക്കുന്ന പീഡനത്തിലും സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിലും രാഷ്ട്രീയപാര്‍ട്ടികള്‍ പുലര്‍ത്തുന്ന നിസ്സംഗതയാണ് കെ.പി.എം.എസ്സിനെ സമരത്തിന് പ്രേരിപ്പിച്ചതെന്ന് സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍.
കെ.പി.എം.എസ്. നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി അമ്പലപ്പുഴയില്‍ നടത്തിയ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവിരുദ്ധനയങ്ങള്‍ക്കെതിരെ കേരളത്തില്‍ തിരുത്തല്‍ശക്തിയായി അടിസ്ഥാനജനവിഭാഗങ്ങള്‍ മാറുമെന്ന് പുന്നല ശ്രീകുമാര്‍ പറഞ്ഞു. പിന്നാക്കവിഭാഗങ്ങളുടെ അവകാശസമരങ്ങളുടെ ചരിത്രമായി രാജ്ഭവന്‍ മാര്‍ച്ച് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് ഒ. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.സി. ബാബു, കാട്ടൂര്‍ മോഹനന്‍, എം. സുരേഷ്, കെ.കെ. വിനോമ, കെ. സിബിക്കുട്ടന്‍, കെ. ദയാനന്ദന്‍, എന്‍.സി. സുരേഷ്‌കുമാര്‍, ടി.സി. രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Post a Comment