14 November, 2017

രംഗവേദികളുടെ കലാകാരന്‍ സുജിയണ്ണന്‍ വിടവാങ്ങി



തിരുവനന്തപുരം : കെ.പി.എം.എസ്  വേദികളിലെ കലാ സാന്നിദ്ധ്യമായിരുന്നു സുജിയണ്ണൻ വിടവാങ്ങി. സുജി ഒരുക്കിയ രംഗവേദികളും കലാരൂപങ്ങളും കമാനങ്ങളും ലാളിത്യം കൊണ്ടും പെർഫെക്ഷൻ കൊണ്ടും എന്നും വേറിട്ട് നിന്നു. 2008-ഫെബ്രുവരി 14 ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കപ്പെട്ട ശതാബ്ദി സംഗമം മുതല്‍ 2017 ആഗസ്റ്റ് മാസം തൃശൂരില്‍ നടന്ന 46-ാം സംസ്ഥാന സമ്മേളനം വരെയുള്ള വേദികളില്‍ സുജി തന്‍റെ കൈയ്യൊപ്പു ചാര്‍ത്തി. ഈ കാലയളവില്‍ പ്രസിദ്ധീകരിക്കപ്പെട്ട പത്രവാര്‍ത്തകളില്‍ സുജി തീര്‍ത്ത മിഴിവാര്‍ന്ന ബാക്ക് ഡ്രോപ്പുകള്‍ തിളങ്ങി നിന്നു. പ്രശസ്തി ആഗ്രഹിക്കാതെ എന്നും സുജി രംഗവേദിക്കു പിന്നിൽ തന്റെ കലാസൃഷ്ടികളുടെ പൂർണതയ്ക്ക് വേണ്ടി ജീവിതം ചെലവഴിച്ചു. അദ്ദേഹത്തിന്റെ വേര്‍പാട് തീര്‍ത്ത നഷ്ടം ചെറുതല്ല. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരിക്കെയാണ് മരണം.  എല്ലാവരും സ്നേഹത്തോടെ സുജിയണ്ണന്‍ എന്ന് വിളിച്ചിരുന്ന സുജിയുടെ അകാലത്തിലുള്ള വേര്‍പാടില്‍ കെ.പി.എം.എസിനോടൊപ്പം മീഡിയ ടീമും അനുശോചനം രേഖപ്പെടുത്തുന്നു.

സുജിയുടെ കൈയ്യൊപ്പ് ചാര്‍ത്തിയ കലാസൃഷ്ടികള്‍:

















No comments:

Post a Comment