21 February, 2018

ശ്രീ എൻ കെ ജോസിനെ ആദരം


---------- Forwarded message ----------
From: "pramod tgopal" <pramodthynilkunnathil@gmail.com>
Date: 03-Feb-2018 1:42 pm
Subject: ശ്രീ എൻ കെ ജോസിനെ ആദരം
To: "pramod tgopal" <pramodthynilkunnathil@gmail.com>, "Pular Vettam"

ദലിത് ബന്ധുവിന്റെ രചനകൾ പാർശ്വവൽകൃതരുടെ സാമൂഹിക മുന്നേറ്റത്തിന് കരുത്ത് പകർന്നു.

         പുന്നല ശ്രീകുമാർ

വൈക്കം. ചരിത്രകാരൻ ദലിത് ബന്ധു എൻ.കെ.ജോസിന്റെ രചനകൾ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സാമൂഹിക മുന്നേറ്റത്തിന് കരുത്ത് പകർന്നിട്ടുണ്ടന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ അഭിപ്രായപ്പെട്ടു.2018 ഫെഫ്രുവരി 2 ന് നവതിയിലെത്തിയ ചരിത്രകാരൻ ദലിത് ബന്ധു എൻ.കെ.ജോസിനെ കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം അംബികാമാർക്കറ്റിലെ ദലിത് ബന്ധുവിന്റെ വസതിയായ നമശിവായത്തിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
        മാറ്റമില്ലാത്ത ഭൂതകാലത്തിലെ സംഭവങ്ങളെ അടയാളപ്പെടുത്തുക മാത്രമല്ല അപഗ്രഥിക്കുകയും വ്യവസ്ഥാപിത താൽപ്പര്യങ്ങളോട് കലഹിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികൾ 'ഇത് അധ:സ്ഥിത വിഭാഗങ്ങളുടെ സ്വത്വബോധത്തിന് ശക്തി പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
         കെ.പി.എം.എസ് സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് പി.ജനാർദ്ധനൻ അദ്ധ്യക്ഷത വഹിച്ചു. ദലിത് ബന്ധു എൻ.കെ.ജോസ്, സഹധർമ്മിണി തങ്കമ്മ ജോസ്, ഉസ്താദ് കുഞ്ഞ് മുഹമ്മദ് ഹാജി,കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ.സനീഷ് കുമാർ,  സെക്രട്ടറിയേറ്റംഗം സാബു കരിശേരി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ  ശശികുമാർ കാളികാവ്, അനിൽ കാരിക്കോട്, രമേശ് മണി, ലതിക സജീവ്, ജില്ലാ പ്രസിഡന്റ് അജിത് കല്ലറ, സെക്രട്ടറി വി.വി.പ്രകാശ്, വൈക്കം യൂണിൻസെക്രട്ടറി ഉല്ലല മധു തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment