10 March, 2018

കോട്ടയം ലയനസ മ്മേളനം

സാമ്പത്തിക സംവരണം ഭരണഘടനാ കൽപ്പനകളെ മറികടക്കാനാകില്ല:
                  പുന്നല ശ്രീകുമാർ

പാല: സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് ഭരണഘടന കൽപ്പനകളെ മറികടക്കാൻ കോടതികൾക്കുപോലുമാകില്ലന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.കെ.പി.എം.എസ് കോട്ടയം ജില്ലാ ലയന സമ്മേളനവും, ജില്ലാ സംവരണ സംരക്ഷണ കൺവൻഷനും പാല നഗരസഭ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
                സാമൂഹിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിലുള്ള സംവരണത്തെക്കുറിച്ച് മാത്രമാണ് ഭരണഘടന നിഷ്ക്കർഷിച്ചിട്ടുള്ളത്. കോടതികൾക്ക് നിലവിലുള്ള നിയമങ്ങൾ മാത്രമാണ് വ്യാഖ്യാനിക്കാൻ കഴിയുക. 2006 ൽ യു.പി.എ സർക്കാർ നിയമിച്ച എസ്.ആർ. സിൻഹു അദ്ധ്യക്ഷനായിട്ടുള്ള മൂന്നംഗം കമ്മീഷൻ 2010 ജൂലൈ 22 ന് സമർപ്പിച്ച റിപ്പോർട്ട് കേന്ദ്ര സാമൂഹികക്ഷേമ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്‌. ഒ.ബി.സിക്ക് തുല്ല്യമായി ഇ.ഡബ്ലു.സി ( ഇക്കണോമിക്കലി വീക്കർ ക്ലാസ്സ്) ക്ക് രൂപം നൽകണമെന്നാണ് കമ്മീഷന്റെ ശുപാർശ.
            ഫലത്തിൽ കമ്മീഷൻ മുന്നോട്ട് വയ്ക്കുന്നത് സാമ്പത്തിക സംവരണ നയമാണ്.കമ്മീഷൻ ശുപാർശ നടപ്പിലാക്കണമെങ്കിൽ ഭരണഘടന ഭേദഗതി വേണ്ടിവരും. ഭരണഘടന വിരുദ്ധമായ ശ്രമങ്ങൾക്കെതിരെ സംവരണ വിഭാഗങ്ങളുടെ ജാഗ്രതയും പ്രതിരോധവുമാണ് കാലഘട്ടം ആവിശ്യപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
                 സംഘാടക സമിതി ചെയർമാൻ ഇ.ജെ.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.എം.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.ജനാർദ്ധനൻ, സംസ്ഥാന വൈസ് പ്രസിഡന്റ്  അഡ്വ.എ.സനീഷ് കുമാർ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ സാബു കരിശേരി, കാളികാവ് ശശികുമാർ ,അനിൽ കാരിക്കോട് ,ലതിക സജീവ്, ജില്ലാ പ്രസിഡന്റ് അജിത് കല്ലറ, സെക്രട്ടറി വി.വി.പ്രകാശ്, ഖജാൻജി എം.ആർ.രാജൻ ആർ.പ്രസന്നൻ, മനോജ് കൊട്ടാരം, സി.പി.രാജു,അരുൺ ഗോപി ,അഖിൽ കെ.ദാമോദരൻ, സിന്ധു റെജി, സുദർശന ബാലക്യഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment