16 November, 2014

കേന്ദ്രസര്‍വകലാശാലയ്ക്ക് അയ്യന്‍കാളിയുടെ പേര് നല്‍കണം-പുന്നല ശ്രീകുമാര്‍

കോട്ടയം:കാസര്‍കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍വകലാശാലയ്ക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനായി ഇന്ത്യയിലാദ്യമായി സമരം നടത്തിയ മഹാത്മാ അയ്യന്‍കാളിയുടെ പേര് നല്‍കണമെന്ന് കെ.പി.എം.എസ്.രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു. കേരള പുലയര്‍ മഹിളാഫെഡറേഷന്റെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അയ്യന്‍കാളിജന്മദിനമായ ആഗസ്ത് 28ന് സംസ്ഥാനത്ത് പൊതുഅവധിയായി പ്രഖ്യാപിച്ചത് മാതൃകയാക്കി കേന്ദ്ര സര്‍ക്കാര്‍ ഇതിന് ഉചിതമായി തീരുമാനം കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ.വിനോമ അധ്യക്ഷതവഹിച്ചു. കെ.പി.എം.എസ്. സംസ്ഥാനപ്രസിഡന്റ് പി.കെ.രാജന്‍, ജനറല്‍ സെക്രട്ടറി ബൈജു കലാശാല, ഖജാന്‍ജി എല്‍. രമേശന്‍, മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സുനന്ദരാജന്‍, ഖജാന്‍ജി വിമല ടി. ശശി, പി.സജീവ്കുമാര്‍, പി.ജനാര്‍ദ്ദനന്‍, ഡോ.ടി.വി.സുരേഷ്‌കുമാര്‍, അജിത് കല്ലറ, ലതിക സജീവ് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment